03
Aug 2021
Tuesday

സോണിയ ഗാന്ധിയുടെ എന്ത് തീരുമാനവും അനുസരിക്കും; അമരീന്ദര്‍ സിങ്​

പഞ്ചാബ്​ കോണ്‍ഗ്രസിൽ പോര്​ രൂക്ഷമായതിനിടെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​​ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ്​ അധ്യക്ഷയെ കണ്ടു. സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന്​ കൂടിക്കാഴ്​ചക്കു​ ശേഷം അദ്ദേഹം പറഞ്ഞു. നവ്​ജ്യോത്​ സിങ്​ സിദ്ധു രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന്​ പിന്നാലെയാണ്​ സിങ്​ പ്രത്യേക ഹെലികോപ്​ടറില്‍ സോണിയയെ കാണാന്‍ എത്തിയത്.

സിദ്ധുവി​ന്റെ പദവിയെ കുറിച്ച്‌​ ചര്‍ച്ച നടന്നോ എന്ന ചോദ്യത്തിന്​ തനിക്കൊന്നുമറിയില്ലെന്നും പഞ്ചാബി​ന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്​ അധ്യക്ഷ എടുക്കുന്ന ഏത്​ തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴാണ്​ പാര്‍ട്ടിക്കുള്ളില്‍ ഇരുവരും തമ്മിലുള്ള പോര്​ മൂര്‍ഛിച്ചത്​. ​പഞ്ചാബ്​ പ്രശ്​നം പരിഹരിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗസമിതിയെ കാണാന്‍ ക്യാപ്​റ്റന്‍ കഴിഞ്ഞയാഴ്​ചയും ഡല്‍ഹിയില്‍ എത്തിയിരുന്നു. അതിനു​ ശേഷമാണ്​ സിദ്ധു രാഹുലിനെയും പ്രിയങ്കയെയും കണ്ടത്​.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top