വിംബിൾഡൺ; മെദ്വദേവിനെ വീഴ്‌ത്തി ഹുര്‍കാസ്; ക്വാര്‍ട്ടറിൽ റോജര്‍ ഫെഡറര്‍ എതിരാളി

വിംബിൾഡൺ നാലാം റൗണ്ട് മത്സരത്തില്‍ രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വദേവ് പുറത്ത്. 14 സീഡ് പോളണ്ട് താരം ഹുബർട്ട് ഹുര്‍കാസ് ആണ് മെദ്വദേവിനെ അട്ടിമറിച്ചത്. മഴ മൂലം ഇന്നലെ നിർത്തിവെച്ച മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. രണ്ടു സെറ്റ് നേടി നാലാം സെറ്റില്‍ 4-3 നു മെദ്വദേവ് പിന്നിട്ടു നിൽക്കുമ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്.
ആദ്യ സെറ്റ് 6-2 നു നേടിയ റഷ്യന്‍ താരത്തിന് മികച്ച തുടക്കം ആണ് മത്സരത്തില്‍ ലഭിച്ചത്. എന്നാല്‍ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് ഹുര്‍കാസ് സ്വന്തമാക്കി മത്സരത്തില്‍ ഒപ്പമെത്തി. 6-3 നു മൂന്നാം സെറ്റ് നേടി മെദ്വദേവ് തിരിച്ചടിച്ചു. നാലാം സെറ്റില്‍ 4-3 ല്‍ ഇന്ന് മത്സരം തുടങ്ങിയ സെറ്റില്‍ പിന്നീട് ഒരു ഗെയിം പോലും നേടാന്‍ മെദ്വദേവിനു ആയില്ല.
ഇതോടെ 6-3 നു നാലാം സെറ്റ് നേടിയ ഹുര്‍കാസ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിലും തന്റെ ആധിപത്യം തുടര്‍ന്ന ഹുര്‍കാസ് സെറ്റിലും റഷ്യന്‍ താരത്തിന് മേല്‍ ആധിപത്യം കണ്ടത്തി. രണ്ടാം നമ്പർ കോര്‍ട്ടില്‍ നിന്നു ഇന്ന് സെന്റര്‍ കോര്‍ട്ടിലേക്ക് മാറ്റിയ മത്സരത്തില്‍ അഞ്ചാം സെറ്റില്‍ നിര്‍ണായക ബ്രൈക്ക് കണ്ടത്തിയ ഹുര്‍കാസ് സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരില്‍ കുറിച്ചു.
മൂന്നു വീതം ബ്രൈക്ക് ഇരു താരങ്ങളും നേടിയ മത്സരത്തില്‍ നിര്‍ണായകമായ രണ്ടാം സെറ്റ് ടൈബ്രേക്കര്‍ നേടാന്‍ ആയത് ആണ് ഹുര്‍കാസിന് മത്സരം ജയിക്കാന്‍ സഹായകമായത്. ഇത് കരിയറില്‍ ആദ്യമായാണ് ഹുര്‍കാസ് ഒരു ഗ്രാന്റ് സ്‌ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സാക്ഷാല്‍ റോജര്‍ ഫെഡറര്‍ ആണ് ഹുബർട്ട് ഹുര്‍കാസിന്റെ എതിരാളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here