ഇന്ത്യൻ പരമ്പര: ആഞ്ജലോ മാത്യൂസ് ഒഴികെ 29 താരങ്ങൾ കരാർ ഒപ്പിട്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ കളിക്കാൻ 29 താരങ്ങൾ കരാർ ഒപ്പിട്ടു എന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയ മുതിർന്ന താരം ആഞ്ജലോ മാത്യൂസ് മാത്രമാണ് കരാറിൽ ഒപ്പിടാതിരുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഈ മാസം 13 മുതലാണ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.
Story Highlights: 29 Sri Lanka cricketers sign tour contracts for india series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here