Advertisement

തീവ്രഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്താൻ ബിജെപി; നീക്കം ന്യൂനപക്ഷങ്ങളെ പാർട്ടിയോടടുപ്പിക്കാൻ

July 7, 2021
Google News 1 minute Read
bjp changes extremist hindutwa policy

തീവ്രഹിന്ദുത്വ നിലപാടിൽ മാറ്റം വരുത്താൻ ബിജെപി. ന്യൂനപക്ഷങ്ങളെ പാർട്ടിയോടടുപ്പിക്കാനാണ് പുതിയ നീക്കം.

തീവ്രഹിന്ദുത്വ നിലപാട് ന്യൂനപക്ഷങ്ങൾ പാർട്ടിയോടടുക്കുന്നതിന് തടസമെന്ന് ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് ഉൾപ്പെടെയുള്ളവരാണ് അഭിപ്രായം പങ്കുവച്ചത്. പാർട്ടി ആരംഭിച്ചതു മുതൽ തുടരുന്ന ഹിന്ദു രീതികൾ ഉൾക്കൊള്ളാൻ ന്യൂനപക്ഷങ്ങൾക്ക് കഴിയണമെന്നില്ലെന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു. കേരളത്തിലെ സാഹചര്യത്തിൽ വിചാരമല്ല വിവേകമാണ് വേണ്ടതെന്നും ഭാരവാഹി യോഗത്തിൽ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.

ഹിന്ദുത്വം അടിസ്ഥാന തത്വമാണെന്ന് യോഗത്തിൽ പ്രഭാരി സി.പി.രാധാകൃഷ്ണൻ തിരുത്തി. ുഴുവൻ ഹിന്ദു വിഭാഗങ്ങളിലേക്കും പാർട്ടി എത്തിയിട്ടില്ലെന്ന് യോഗത്തിൽ ആത്മവിമർനവും ഉയർന്നു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലേക്കിറങ്ങാൻ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാനും തീരുമാനമായി.

Story Highlights: BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here