ബ്രസീലിന് തിരിച്ചടി;ഗബ്രിയേല്‍ ജെസ്യൂസിന് വിലക്ക്; ഫൈനല്‍ നഷ്ടമാവും

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ നടക്കാനിരിക്കെ ബ്രസീലിന് കനത്ത തിരിച്ചടി. ചിലിക്കെതിരായ മത്സരത്തിൽ ഗബ്രിയേല്‍ നടത്തിയ അപകടകരമായ ഫൗളിനെ തുടര്‍ന്ന് താരത്തിന് രണ്ട് മത്സരങ്ങളില്‍ നിന്ന് കോണ്‍മെബോള്‍ വിലക്കേര്‍പ്പെടുത്തി. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ ബ്രസീല്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച കളിയില്‍ ജിസ്യൂസ് ഫൗളിനെ തുടർന്ന് പുറത്തേക്ക് പോയിരുന്നു. പിന്നാലെ പെറുവിനെതിരായ സെമി ഫൈനല്‍ താരത്തിന് നഷ്ടമായി. ശേഷമാണ് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയുള്ള കോണ്‍മെബോളിന്റെ തീരുമാനം വരുന്നത്.
Man City's Gabriel Jesus shown a red card for this challenge in Brazil's 1-0 #CopaAmerica quarter-final win against Chile ??⚽ pic.twitter.com/3KRpJdKZXA
— James Nalton (@JDNalton) July 3, 2021
48ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ഒരു ഗോള്‍ ബലത്തില്‍ ബ്രസീല്‍ പ്രതിരോധിച്ച് നിന്ന് സെമി ഫൈനല്‍ ഉറപ്പിച്ചു. ബ്രസീല്‍ പരിശീലകനായി ടിറ്റേ എത്തിയതിന് ശേഷം രണ്ട് വട്ടം റെഡ് കാര്‍ഡ് വാങ്ങി പുറത്തിരിക്കുന്ന ഏക താരമാണ് ജിസ്യൂസ്. ഞായറാഴ്ചയാണ് അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന ഫൈനല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here