Advertisement

മന്ത്രിസഭാ പുനഃസംഘടന: അമിത്ഷായ്ക്ക് ആഭ്യന്തരത്തിനൊപ്പം സഹകരണവും; മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി

July 7, 2021
Google News 1 minute Read

പുതുക്കിയ രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര മന്ത്രി അമിത്ഷാ സഹകരണ വകുപ്പിന്റെ ചുമതല കൂടി വഹിക്കും. മന്‍സൂഖ് മാണ്ഡവ്യ മോദിസര്‍ക്കാരിലെ ആരോഗ്യമന്ത്രിയാകും. രാജീവ് ചന്ദ്രശേഖര്‍ ഐടി സഹമന്ത്രിയാകും. രാസവള വകുപ്പിന്റെ ചുമതലയും മന്‍സൂഖ് മാണ്ഡവ്യക്കാണ്. അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയാകും. പീയുഷ് ഗോയലിന് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് ലഭിക്കും. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും. ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസമന്ത്രിയാകും.

അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല. ഹര്‍ദിപ് സിംഗ്പുരി പെട്രോളിയം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം, സര്‍ബാനന്ദ സോനോവാള്‍ ജലഗതാഗതം എന്നിവ കൈകാര്യം ചെയ്യും. വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനൊപ്പം മീനാക്ഷി ലേഖിയെയും ഉള്‍പ്പെടുത്തി.

43 അംഗ മന്ത്രിസഭാ പുനഃസംഘടനയില്‍ 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറടക്കം 28സഹമന്ത്രിമാരും ചുമതലയേറ്റു. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സര്‍ബാനന്ദ സോനോവാള്‍, ഡോ.വീരേന്ദ്രകുമാര്‍ എന്നിവര്‍ രണ്ടാമതും മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവരടക്കം 12 പേര്‍ പുതിയ മന്ത്രിസഭയില്‍ നിന്ന് പുറത്തായി.
2022ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് പുനഃസംഘടനയില്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തെ നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനഃസംഘടന

Story Highlights: new modi cabinet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here