Advertisement

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയം; രാജ്യം ചുറ്റാനൊരുങ്ങി ന്യൂസീലൻഡ് ടീം

July 7, 2021
2 minutes Read
New Zealand WTC tour

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയം രാജ്യം ചുറ്റി ആഘോഷിക്കാനൊരുങ്ങി ന്യൂസീലൻഡ് ക്രിക്കറ്റ് ടീം. ഒരാഴ്ചത്തെ പര്യടനത്തിനാണ് കിവീസ് ടീം ഒരുങ്ങുന്നത്. ഈ മാസം 26ന് പര്യടനം ആരംഭിക്കും. ഓക്‌ലൻഡ്, ഹാമിൽട്ടൻ, ന്യൂ പ്ലൈമൗത്ത്, വെല്ലിങ്ടൺ, ക്രൈസ്റ്റ്ചർച്ച്, ഡ്യൂൻഡിൻ എന്നിവിടങ്ങളൊക്കെ ചുറ്റി ഓഗസ്റ്റ് രണ്ടിന് പര്യടനം അവസാനിപ്പിക്കാനാണ് തീരുമാനം.

മുതിർന്ന പേസർ ടിം സൗത്തിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. നായകൻ കെയിൻ വില്ല്യംസൺ, കെയിൽ ജമീസൺ, ഡെവോൺ കോൺവേ, കോളിൻ ഡി ഗ്രാൻഡ്‌ഹോം എന്നീ താരങ്ങൾ ടീമിനൊപ്പം ഉണ്ടാവില്ല. ഇവർ കൗണ്ടിയും ദി ഹണ്ട്രഡിൻ്റെയും ഭാഗമായതിനാലാണ് പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കുക.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 8 വിക്കറ്റിന് ന്യൂസീലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്.

ആദ്യ ഇന്നിംഗ്സിൽ 217 റൺസിനു പുറത്തായ ഇന്ത്യക്ക് മറുപടിയായി ന്യൂസീലൻഡ് 249 റൺസ് നേടി ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 170 റൺസിനാണ് ഓൾഔട്ടായത്.

Story Highlights: New Zealand to celebrate WTC victory with nationwide tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top