Advertisement

ഫസല്‍ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതി;​ സി.പി.എം നേതാവ്​ പി.ജയരാജന്‍

July 7, 2021
Google News 0 minutes Read

ഫസല്‍ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന്​ സി.പി.എം നേതാവ്​ പി.ജയരാജന്‍. ഒൻപത് ​ വര്‍ഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്‍റെ പേരില്‍ വേട്ടയാടുകയാണ്​. ജാമ്യം ലഭിച്ചതിന്​ ശേഷം ഇരുവരും എറണാകുളത്ത്​ കഴിയുകയാണ്​. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക്​ പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ്​ ഇരുവരുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വൈകിയെത്തിയ നീതി, നീതി നിഷേധമായാണ്​ വിലയിരുത്തുക. അങ്ങനെയാണെങ്കിലും ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്​. കേസില്‍ ആര്‍.എസ്​.എസും പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങളാണ്​ നടത്തിയത്​. കൊലപാതകം നടന്ന സമയത്ത്​ ആര്‍.എസ്​.എസ്​ ആയിരുന്നു ഇതിന്​ പിന്നിലെന്നാണ്​ എന്‍.ഡി.എഫ്​ നേതാക്കളും പറഞ്ഞിരുന്നത്​. പിന്നീട്​ ഈ നിലപാട്​ അവര്‍ മാറ്റുകയായിരുന്നുവെന്നും പി.ജയരാജന്‍ പറഞ്ഞു.

വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച്‌​ കേസിലെ പ്രതി കാരായി രാജനും രംഗത്തെത്തി. അതേസമയം, കൊലപാതകത്തിന്​ പിന്നില്‍ സി.പി.എമ്മാണെന്ന നിലപാട്​ ഫസലിന്‍റെ ഭാര്യ ആവര്‍ത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here