Advertisement

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും; ആരോഗ്യ വകുപ്പില്‍ വന്‍ അഴിച്ചുപണി

July 7, 2021
Google News 1 minute Read

രണ്ടാം നരേന്ദ്ര മോദിയില്‍ കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. നാല് മുന്‍മുഖ്യമന്ത്രിമാരും 18 മുന്‍സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ജ്യോതിരാധിത്യ സിന്ധ്യ, നാരായണ്‍ റാണെ, അനുപ്രിയ പട്ടേല്‍. സര്‍ബാനന്ദ സോനോവാള്‍, സുനിത ദുഗ്ഗല്‍, കപില്‍ പാട്ടീല്‍, മീനാക്ഷി ലേഖി, ഭൂപേന്ദര്‍ യാദവ്, പശുപതി പരസ്, ശോഭ കരന്തലജെ, അജയ് ഭട്ട്, ബി എല്‍ വെര്‍മ, ശന്തനു ഠാക്കൂര്‍, പ്രീതം മുണ്ടെ എന്നിവര്‍ മന്ത്രിമാരാകും. അനുരാഗ് ഠാക്കൂര്‍, പുരുഷോത്തം റൂപാല, ജി കിഷന്‍ റെഡ്ഡി എന്നിവര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കും. തമിഴ്‌നാട്ടില്‍ നിന്നുള്ള എല്‍ മുരുകനും കേന്ദ്രമന്ത്രിയിലേക്കെന്ന് സൂചനയുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനാണ്.

അതേസമയം ആരോഗ്യ വകുപ്പില്‍ വന്‍ അഴിച്ചുപണിയാണ് നടത്തിയത്. ഡോ. ഹര്‍ഷവര്‍ധനെയും സഹമന്ത്രി അശ്വനി ചൗബയെയും ഒഴിവാക്കി. ഡോ. ഹര്‍ഷവര്‍ധന്‍ രാജിക്കത്ത് കൈമാറി. സദാനന്ദ ഗൗഡയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായി. വളം, രാസവസ്തു വകുപ്പ് മന്ത്രിയായിരുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറും ബാബുല്‍ സുപ്രിയോയും രാജിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലും രാജിവച്ചു. മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് സാരംഗിയെയും ഒഴിവാക്കി.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് ആറ് മണിക്ക് നടക്കും. 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ചടങ്ങുകള്‍ക്കായി എത്തി.

Story Highlights: rajeev chandrasekhar, cabinet reshuffle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here