Advertisement

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള തയ്യാറെടുപ്പ്; കൗണ്ടി കളിക്കാനൊരുങ്ങി അശ്വിൻ

July 7, 2021
Google News 1 minute Read
Ravichandran Ashwin county cricket

കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള ശ്രമവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പായാണ് അശ്വിൻ കൗണ്ടി കളിക്കാനൊരുങ്ങുന്നത്. സറേയ്ക്ക് വേണ്ടി ഒരു മത്സരം കളിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. കൗണ്ടി കളിക്കാനുള്ള വർക്ക് വീസയ്ക്കായി അശ്വിനും ബിസിസിഐയും ശ്രമം തുടങ്ങിയിട്ടുണ്ട്.

സോമർസെറ്റിനെതിരെ ജൂലൈ 11ന് ആരംഭിക്കുന്ന മത്സരത്തിലാണ് അശ്വിൻ കളിക്കുക. നേരത്തെ നോട്ടിങ്ഹാംഷയർ, വോഴ്‌സ്‌റ്റെർഷയർ എന്നീ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. നോട്ടിങ്ഹാംഷയറിന് വേണ്ടി 34 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ വോഴ്‌സ്‌റ്റെർഷയറിന് വേണ്ടി 20 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.

Story Highlights: Ravichandran Ashwin Expected To Play county cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here