Advertisement

പരുക്ക്; ശുഭ്മൻ ഗിൽ ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ല

July 7, 2021
Google News 1 minute Read
shubman gill play ipl

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം ശുഭ്മൻ ഗിൽ ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റതിനെ തുടർന്നാണ് കെകെആർ ഓപ്പണറിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമാവുക. ഗില്ലിന് പരുക്കിൽ നിന്ന് പൂർണമായി മുക്തി നേടാൻ മൂന്ന് മാസം വേണ്ടിവരുമെന്നാണ് സൂചന.

പരുക്കേറ്റ ഗില്ലിനോട് നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. യുവതാരം പുറത്തായതിനാൽ രോഹിത് ശർമ്മയ്ക്കൊപ്പം മായങ്ക് അഗർവാൾ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.

Story Highlights: shubman gill might not play in ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here