Advertisement

ഓഗ്ബച്ചെ ഹൈദരാബാദ് എഫ്സിയിൽ

July 8, 2021
Google News 2 minutes Read
Bartholomew Ogbeche Hyderabad FC

നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ ഹൈദരാബാദ് എഫ്സിയിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ഡബിളടിച്ച മുംബൈ സിറ്റി എഫ്സിയിൽ നിന്നാണ് 36കാരൻ സ്ട്രൈക്കർ ഹൈദരാബാദിലെത്തുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ഹൈദരാബാദ് എഫ്സി തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചു. ഒരു വർഷത്തെ കരാറിലാണ് ഓഗ്ബച്ചെ ഹൈദരാബാദിലെത്തിയത് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കായി എട്ട് ഗോളുകൾ നേടിയ ഓഗ്ബച്ചെ 3 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ലീഗ് ഡബിൾ അടിച്ച മുംബൈയുറ്റെ പ്രകടനത്തിൽ ഓഗ്ബച്ചെ നിർണായക സ്വധീനമാണ് ചെലുത്തിയത്.

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന ഓഗ്ബച്ചെ സീനിയർ ടീമിൽ 60ലധികം തവണ കളിച്ചു. 2018-19 സീസണിൽ നോർത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിൻ്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി ഉജ്ജ്വല ഫോമിലായിരുന്നു താരം. നോർത്തീസ്റ്റിൽ നിന്ന് പരിശീലകൻ ഷറ്റോരിയോടൊപ്പം എത്തിയ നൈജീരിയൻ താരം അദ്ദേഹം പോകുന്നതോടെ ക്ലബ് വിടും എന്ന് സൂചന ഉണ്ടായിരുന്നു. എന്നാൽ പിന്നീട് താരം ക്ലബുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയെന്ന റിപ്പോർട്ടുകളും ഉയർന്നു. എന്നാൽ, സീസണ് ഒടുവിൽ മുംബൈ താരത്തെ ടീമിലെത്തിക്കുകയായിരുന്നു.

Story Highlights: Bartholomew Ogbeche joins Hyderabad FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here