Advertisement

‘കയ്യും കാലും വെട്ടും; കുടുംബത്തെ വിഷം കൊടുത്ത് കൊല്ലും’; ചിത്തരഞ്ജൻ എംഎൽഎയ്ക്ക് വധഭീഷണി

July 8, 2021
Google News 1 minute Read

ആലപ്പുഴ എംഎൽഎ പി. പി ചിത്തരഞ്ജന് വധഭീഷണി. കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും ഒൻപത് ദിവസത്തിനകം രാജ്യം വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിന്റെ പേരിലുള്ള കത്ത് എംഎൽഎ ഹോസ്റ്റൽ വിലാസത്തിലാണ് ലഭിച്ചത്. എ.എ റഹീം, എ.എൻ ഷംസീർ എന്നിവരെ വകവരുത്തുമെന്നും കത്തിൽ ഭീഷണിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകി.

Story Highlights: P P Chitharanjan MLA, Death threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here