Advertisement

ഇനി ഹൈബ്രിഡിൽ ഒരു കൈ നോക്കാം; ഹൈബ്രിഡ് മോഡലുകൾ എത്തിക്കാൻ ഫോക്‌സ്‌വാഗണും സ്‌കോഡയും

5 hours ago
Google News 2 minutes Read

‌ഇന്ത്യൻ വിപണിയിലേക്ക് ഹൈബ്രിഡ് മോഡലുകൾ എത്തിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണും ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡയും. 2028ഓടെ ഇരു കമ്പനികളും ഹൈബ്രിഡ് വാഹ​നങ്ങൾ‌ എത്തിക്കാനാണ് പദ്ധതി. സ്ട്രോങ് ഹൈബ്രിഡ് സംവിധാനത്തിൽ മിഡ് SUV, സെഡാൻ മോഡൽ വാഹനങ്ങളും നിരത്തിലെത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഐഎംപി 21 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹൈബ്രിഡ് മോഡലുകൾ ഒരുങ്ങുക.

പ്രാദേശികമായി വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമാണ് ഐഎംപി21. സിഎംപിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ സിഎംപി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ടൊയോട്ട, മാരുതി സുസുക്കി എന്നീ കമ്പനികൾ മാത്രമാണ് നിലവിൽ സ്‌ട്രോങ് ഹൈബ്രിഡ് മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചിരിക്കുന്നത്. ക്രെറ്റയുടെ ഹൈബ്രിഡ് മോഡലും സെൽറ്റോസിന്റെ ഹൈബ്രിഡ് മോഡലും എത്താനിരിക്കെയാണ് ഫോക്‌സ്‌വാഗണും സ്‌കോഡയും വിപണി കളറാക്കാൻ രം​ഗത്തെത്തുന്നത്.

ഹൈബ്രിഡ് പവർട്രെയിനിലേക്കുള്ള ഈ മാറ്റം വരാനിരിക്കുന്ന CAFE 3 മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഭാവി തയ്യാറെടുപ്പായിരിക്കാം. കൂടാതെ, ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്കുള്ള ഈ മാറ്റം ICE പവർട്രെയിനുകൾക്കും പൂർണ്ണമായും ഇലക്ട്രിക് പവർട്രെയിനുകൾക്കും ഇടയിലുള്ള ഒരു സ്റ്റോപ്പ്-ഗ്യാപ് ആയി പ്രവർത്തിക്കും.

Story Highlights : Skoda, Volkswagen to launch hybrids in India likely by 2028

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here