കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ കൂടി വധിച്ചു. രണ്ടാഴ്ചയായി ഭീകരവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് സുരക്ഷയൊരുക്കുന്നത്.
പുഛല്‍ മേഖലയില്‍ വച്ച് രണ്ട് ലക്ഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചു. ഇവരുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ഗുല്‍ഗാവിലെ സോദര്‍ മേഖലയില്‍ വച്ചാണ് രണ്ട് ഭീകരരെ വധിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെ വധിച്ചത് അസ്ദ്വാരയില്‍ വച്ചാണ്. ഇയാള്‍ മുതിര്‍ന്ന നേതാവാണെന്നും വിവരം.
വ്യോമകേന്ദ്രത്തിലുണ്ടായ ആക്രമണത്തിന് ശേഷം കശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിക്കുകയാണ്. നുഴഞ്ഞുകയറിയവരുടെ നേതൃത്വത്തില്‍ ഭീകരവാദി ക്യാമ്പുകള്‍ സജീവം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതേസമയം പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.
Story Highlights: kashmir, terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here