Advertisement

ഗുരുവായൂരില്‍ ലോക്ക് ഡൗണ്‍; ക്ഷേത്രത്തില്‍ നിയന്ത്രണം

July 8, 2021
Google News 1 minute Read
guruvayur temple opens after an interval

കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭയില്‍ ലോക്ക് ഡൗണ്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദേവസ്വം ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല.

പ്രദേശത്തെ ടിപിആര്‍ 12.58 ശതമാനമായി ഉയര്‍ന്നിരുന്നു. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിവാഹം നടത്താം. പുതിയ വിവാഹ ബുക്കിംഗും ഉണ്ടാവില്ല. ഒന്നര മാസത്തിന് ശേഷം രണ്ടാഴ്ച മുന്‍പാണ് ക്ഷേത്രം തുറന്നത്. വെര്‍ച്വല്‍ ക്യൂവിലൂടെയാണ് പ്രവേശനം. 300 പേര്‍ക്ക് ഒരു ദിവസം പ്രവേശിക്കാന്‍ ആയിരുന്നു അനുമതി. 15 പേര്‍ക്ക് ഒരേസമയം ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച 45 വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടന്നത്.

Story Highlights: guruvayur, lock down, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here