മഹാരാഷ്ട്രയിൽ കൊവിഡ് മുക്തപ്രദേശങ്ങളിൽ ജൂലൈ 15 മുതൽ 8 – 12 വരെയുള്ള ക്ലാസുകൾ തുടങ്ങാൻ തീരുമാനം

മഹാരാഷ്ട്രയിൽ ഒരു മാസത്തോളം കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങളിൽ സ്കൂളുകൾ തുറക്കാൻ തീരുമാനം. 8 മുതൽ 12 ക്ലാസുകൾ ജൂലൈ 15 ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
മാതാപിതാക്കളുടെ പൂർണ സമ്മതമുണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ തുടങ്ങാൻ പാടുള്ളൂവെന്ന് നിർദേശമുണ്ട്. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൊവിഡ് മുക്ത ഗ്രാമങ്ങളിൽ നേരിട്ടുള്ള സ്കൂളിങ് പുനരാരംഭിക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി വർഷ ഗെയ്ക്വാദ് പറഞ്ഞു.
സ്കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും ജീവനക്കാരും വാക്സിൻ സ്വീകരിക്കാനും നിർദേശം നൽകി. മൂന്നാം തരംഗം പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് അലസത പാടില്ലെന്നും സർക്കാർ വ്യക്തമാക്കി.
Story Highlights: Maharashtra schools to reopen in Covid 19 -free zones for physical classes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here