ചേവായൂര്‍ പീഡനം: പ്രതിയുടെ പേര് ഇന്ത്യേഷ്; ജനനം സ്വാതന്ത്ര്യ ദിനത്തില്‍; കൊലപാതകം, പീഡനം ഉള്‍പ്പെടെ നിരവധി കേസുകള്‍

ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി ഇന്ത്യേഷ് കുമാറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കേസില്‍ രണ്ടാം പ്രതിയായ ഇയാള്‍ മറ്റ് പ്രതികളെ പിടികൂടിപ്പോള്‍ തന്നെ ഒളിവില്‍ പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
പ്രതി ഇന്ത്യേഷ് കൊലപാതക കേസ് പ്രതി കൂടിയാണ്. 2003ല്‍ കോഴിക്കോട് കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായിരുന്നു ഇയാള്‍. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15നാണ് ഇന്ത്യേഷിന്റെ ജനനം. അക്കാരണത്താലാണ് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഇന്ത്യേഷ് എന്ന് പേര് നല്‍കിയത്. പ്രതി ജില്ല വിട്ട് പോയിട്ടില്ലെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം.
Story Highlights: rape, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here