റാമോസ് പി.എസ്.ജിക്കായി പന്തുതട്ടും; രണ്ടുവര്‍ഷത്തെ കരാർ ഒപ്പിട്ടു

റയല്‍ മഡ്രിഡ് മുൻ പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഇനി പി.എസ്.ജിക്കായി പന്തുതട്ടും. രണ്ടു വര്‍ഷത്തെ കരാറാണ് റാമോസും പി.എസ്.ജിയും തമ്മില്‍ ഒപ്പുവെച്ചത്. റാമോസ് പി.എസ്.ജിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ച് ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
മഹത്തായ ക്ലബിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും പി.എസ്.ജി ഉയര്‍ന്ന തലത്തില്‍ സ്വയം തെളിയിച്ച ക്ലബാണെന്നും റാമോസ് പ്രതികരിച്ചു. ഈ യുഗത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എക്കാലത്തേയും മികച്ച പ്രതിരോധ ഭടന്‍മാരില്‍ ഒരാളാണ് റാമോസെന്നും പി.എസ്.ജി ചെയര്‍മാര്‍ നാസര്‍ അല്‍ ഖിലാഫി പറഞ്ഞു.
El mejor lugar para seguir soñando, el mejor club para seguir ganando. Vamos a luchar con todo y por todo. Allez @PSG_espanol!#IciCestParis #WeAreParis pic.twitter.com/8ZcPCBuyMs
— Sergio Ramos (@SergioRamos) July 8, 2021
കാലുകൊണ്ടും കരുത്തുകൊണ്ടും റയലിന്‍റെ പ്രതിരോധ നിരക്ക് വീര്യം പകര്‍ന്ന താരമാണ് റാമോസ്. 35 കാരനായ റാമോസ് റയലിന്‍റെ കുപ്പായത്തില്‍ 671 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. പ്രതിരോധനിര കാക്കുമ്പോൾ ഗോളുകള്‍ നേടുന്നതില്‍ വൈദഗ്ധ്യം കാത്തുസൂക്ഷിച്ച റാമോസ് 101 ഗോളുകളും തന്‍റെ പേരിലാക്കി. 22 കിരീടങ്ങളിലാണ് റയലിനൊപ്പം റാമോസ് മുത്തമിട്ടത്. സ്പാനിഷ് കാല്‍പന്തില്‍ ഒരു യുഗം തുന്നിച്ചേര്‍ത്താണ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം റാമോസ് റയലിന്‍റെ പടിയിറങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here