ഋഷഭ് പന്ത് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവും: യുവരാജ് സിംഗ്

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യയുടെ മുൻ താരം യുവരാജ് സിംഗ്. പന്ത് ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് യുവി പറഞ്ഞു. പരുക്കേറ്റ ശ്രേയാസ് അയ്യറിനു പകരം ഡൽഹി ക്യാപിറ്റൽസിനെ നയിച്ച പന്തിൻ്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു എന്നും യുവി കൂട്ടിച്ചേർത്തു.
“ഭാവിയിൽ ഋഷഭ് പന്തിനെ ഇന്ത്യൻ ക്യാപ്റ്റനായും ഞാൻ കാണുന്നു. കാരണം പന്ത് ഗ്രൗണ്ടിൽ ഊർജസ്വലനാണ്. അദ്ദേഹത്തിന് ഒരു മികച്ച ക്രിക്കറ്റ് തലച്ചോർ ഉണ്ടെന്ന് എനിക്കുറപ്പാണ്. കാരണം, ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ അദ്ദേഹം നയിക്കുന്നത് ഞാൻ കണ്ടതാണ്. അദ്ദേഹം ഗംഭീരമായി ഡൽഹിയെ നയിച്ചു. വരും വർഷങ്ങളിൽ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ആളുകൾ അദ്ദേഹത്തെ കാണണം.”- യുവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം, സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: Rishabh Pant Will Be Captain Of The Indian Team Yuvraj Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here