സംസ്ഥാന പൊലീസ് മേധാവിക്ക് സ്റ്റുഡന്‍റ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനെ തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റുഡന്‍റ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.
മെഡിക്കല്‍ കോളജ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ കേഡറ്റുകളാണ് ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുത്തത്. സിറ്റി സ്റ്റുഡന്‍റ് കേഡറ്റ് വിഭാഗത്തിന്‍റേയും എസ്.പി.സി ഡയറക്ടറേറ്റിന്‍റേയും ഉപഹാരങ്ങളും പൊലീസ് മേധാവിക്ക് സമ്മാനിച്ചു.
പത്തൊന്‍പതാം ബാച്ച് സബ് ഇന്‍സ്പെക്ടര്‍മാര്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സമാഹരിച്ച മൊബൈല്‍ ഫോണുകള്‍ ചാല ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പളിന് സംസ്ഥാന പൊലീസ് മേധാവി കൈമാറി. എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here