സംസ്ഥാനത്ത് ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിമൂന്ന് പേർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർക്കാണ് രോഗബാധ. കേരളത്തിൽ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അധികവും ആരോഗ്യപ്രവർത്തകരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ ഗുരുതരമായേക്കാം.
ഈഡിസ് കൊതുക് വഴിയാണ് വൈറസ് ബാധയുണ്ടാകുന്നത്. പനിയും ചുവന്ന പാടുകളുമാണ് രോഗലക്ഷണം. രക്തം, മൂത്രം എന്നിവ പരിശോധിക്കുന്നതിലൂടെയാണ് രോഗബാധ അറിയുന്നത്. സിക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ല.
Story Highlights: zika virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here