പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു

പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. ഇരയായ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂലിപ്പണിക്കാരായ മാതാപിതാക്കൾ പുറത്തുപോയതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇത് മനസിലാക്കിയ പ്രതി സർബ്ജിത് സിംഗ് പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്തേക്ക് വരുത്തി. അടുത്തുള്ള വയലുകളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കുട്ടിയെ വീട്ടിൽ തിരികെവിടുകയാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞ് തിരികെ എത്തിയ മാതാപിതാക്കൾ അബോധാവസ്ഥയിൽ കിടക്കുന്ന മകളെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പെൺകുട്ടിയിൽ നിന്ന് മൊഴിരേഖപ്പെടുത്തിയ പൊലീസ് പ്രതി സർബ്ജിതിനെ അറസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here