Advertisement

കോപ അമേരിക്ക ഫൈനല്‍; സ്റ്റേഡിയത്തിൽ കാണികളെ അനുവദിക്കും

July 9, 2021
Google News 0 minutes Read

ആരാധകര്‍ ഇല്ലാതെ നടന്ന കോപ അമേരിക്കയില്‍ ഫൈനല്‍ കാണാന്‍ കാണികളെ അനുവദിക്കുമെന്ന് റിയോ അധികാരികള്‍. സ്റ്റേഡിയത്തിൽ 10 ശതമാനം കാണികളെ അനുവദിക്കാന്‍ ആണ് റിയോ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

7,800 കാണികള്‍ അര്‍ജന്റീന, ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ മാറക്കാനയില്‍ ഉണ്ടാവും. വരുന്ന കാണികള്‍ക്ക് ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട്, മുഴുവന്‍ സമയം ഫേസ് മാസ്ക് എന്നിവ നിര്‍ബന്ധമായിരിക്കും.

എന്നാല്‍ ടിക്കറ്റുകള്‍ കാണികള്‍ക്ക് വില്‍പ്പനക്ക് വക്കില്ല. 2,200 വീതം ടിക്കറ്റുകള്‍ ബ്രസീല്‍, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്ക് ലഭിക്കുമ്പോൾ 1,100 ടിക്കറ്റുകള്‍ ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍ക്ക് ആയിരിക്കും ലഭിക്കുക. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 നു ആണ് കോപ അമേരിക്ക ഫൈനല്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here