ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍. ദുബായിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
അതേസമയം കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്ന് അബുദാബിയിക്ക് ജൂലൈ 21 വരെ വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്സും എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
Story Highlights: India-UAE Flights reopen ticket bookings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here