Advertisement

തെലങ്കാനയുമായി കരാർ ഉറപ്പിച്ച് കിറ്റക്സ്; ആദ്യഘട്ടത്തില്‍ 1000 കോടിയുടെ നിക്ഷേപം

July 9, 2021
6 minutes Read

കിറ്റക്സ് ഗ്രൂപ്പ് തെലങ്കാനയില്‍ രണ്ടുവര്‍ഷത്തിനുള്ള 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. സംസ്ഥാന വ്യവസായ മന്ത്രി കെ ടി രാമറാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വാറംഗലിലെ കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെക്സ്റ്റൈല്‍ അപ്പാരല്‍ പാര്‍ക്കിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 1000 കോടി രൂപ നിക്ഷേപിക്കുക. ഇതുവഴി തെലങ്കാനയില്‍ 4000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കിറ്റക്സ് എം ഡി സാബു ജേക്കബ് അറിയിച്ചു.

‘കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാന്‍ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക് അവര്‍ തെര‍ഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നു’- കെ ടി രാമറാവു ട്വീറ്റ് ചെയ്തു.

തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച്‌ ഹൈദരാബാദിലെത്തിയ കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. സംഘം ശനിയാഴ്ച മടങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top