പരീക്ഷ മാറ്റിവയ്ക്കാത്തതിൽ മനംനൊന്ത് തെലങ്കാനയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തോ? [24 Fact Check]

പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ പേരിൽ തെലങ്കാനയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായി വ്യാജപ്രചാരണം. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയുടെ ചിത്രവും ഇതോടൊപ്പം ചേർത്ത് പ്രചരിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ നോക്കാം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കാത്തതിൽ മനംനൊന്ത് തെലങ്കാനയിൽ ബിടെക് വിദ്യാർത്ഥിനിയായ സുനിത ആത്മഹത്യ ചെയ്തുവെന്നാണ് വ്യാപകമായി പ്രചരിച്ചത്. സുനിതയുടേതെന്ന തരത്തിൽ ആത്മഹത്യാ കുറിപ്പും ചിത്രങ്ങളും പ്രചരിച്ചു. എന്നാൽ സോഷ്യൽ മീഡിയയിലെ വൈറൽ പോസ്റ്റുകളിലുള്ള പെൺകുട്ടി ജീവിച്ചിരിപ്പുണ്ട്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനിയായ സങ്കീർത്തനയുടെ ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. ഇതിനെതിരെ സങ്കീർത്തന തന്നെ രംഗത്തെത്തിയിരുന്നു. പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ പേരിൽ തെലങ്കാനയിൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം.
Story Highlights: Fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here