Advertisement

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്കുള്ള പ്രായ പരിധി ഒഴിവാക്കി സർക്കാർ

July 9, 2021
Google News 1 minute Read

സംസ്ഥാനത്തെ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ . കോഴ്‌സുകൾക്ക് ചേരാനുള്ള കുറഞ്ഞ പ്രായപരിധിയും ഉയർന്ന പ്രായപരിധിയുമാണ് സർക്കാർ ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് സർവകലാശാലകൾ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും സർക്കാർ നിർദേശിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Transgender, Students, Kerala govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here