കിറ്റെക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഐഎം

കിറ്റെക്സ് സംസ്ഥാനം വിട്ടുപോയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സംഭവിച്ചതൊന്നും യാദൃശ്ചികമല്ല. കേരളം വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയ ഉടനാണ് വിമാനമെത്തിയത്. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളതെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണിത്. മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം.
വിമാനമയച്ചതും കൊണ്ടുപോയതുമെല്ലാം അവരുടെ താത്പര്യമാണ്. ഭാവിയില്‍ തെളിയിക്കേണ്ട കാര്യമാണിത്. ഇത് ഉയര്‍ത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമായിരുന്നു. നാട് അത് പൂര്‍ണമായി നിരാകരിച്ചു. വ്യവസായികള്‍ ഏറ്റവും വലിയ നിക്ഷേപ സൗഹൃദമായ സംസ്ഥാനമായാണ് കേരളത്തെ കാണുന്നത്. കേരളത്തിന് എതിരായ വാദമാണിതെന്നും കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായാണ് അതിനെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: cpim, kitex, a vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here