Advertisement

ലൂയിസ് വാൻ ഗാൽ ഹോളണ്ട് പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്

July 10, 2021
Google News 2 minutes Read
Dutch Van Gaal team

വിഖ്യാത പരിശീലകൻ ലൂയിസ് വാൻ ഗാൽ ഹോളണ്ട് പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിനോട് പരാജയപ്പെട്ട് ന്യൂസീലൻഡ് പുറത്തായതോടെ പരിശീലകൻ ഫ്രാൻഡ് ഡി ബോർ സ്ഥാനമൊഴിഞ്ഞിരുന്നു. ഡി ബോറിനു പകരക്കാരനായാണ് വാൻ ഗാലിനെ ഡച്ച് ഫുട്ബോൾ അസോസിയേഷൻ സമീപിച്ചിരിക്കുന്നത്.

അസോസിയേഷൻ പ്രതിനിധികളും വാൻ ഗാലും തമ്മിൽ ചർച്ച നടന്നുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

മുൻ രണ്ട് തവണ വാൻ ഗാൽ ഹോളണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. വാൻ ഗാലിനു കീഴിലാണ് 2014 ലോകകപ്പിൽ ഹോളണ്ട് മൂന്നാം സ്ഥാനത്ത് എത്തിയത്. അയാക്സ്, ബാഴ്സലോണ, ബയേൺ മ്യൂണിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വൻ ക്ലബുകളെയും അദ്ദേഹം പരിശീലിപ്പിച്ചു. 2017 മുതൽ പരിശീലക സ്ഥാനത്തുനിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം 2019ൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

പ്രീക്വാർട്ടറിൽ നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വീഴ്ത്തിയത്. രണ്ടാം പകുതിയിൽ പ്രതിരോധ താരം ഡി ലിറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് നെതർലൻഡിൻ്റെ വിധിയെഴുതിയത്. തോമസ് ഹോൾസ്, പീറ്റർ ഷിക്ക് എന്നിവരാണ് ചെക്കിനായി ഗോളുകൾ നേടിയത്.

Story Highlights: Dutch FA opens talks with Van Gaal over return to national team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here