Advertisement

രാജ്യത്തെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധി മറികടന്നെന്ന് കേന്ദ്രസർക്കാർ

July 10, 2021
Google News 1 minute Read

രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സർക്കാർ. വരുന്ന മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ വർധന ഉണ്ടാകുമെന്നും കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. വരും മാസങ്ങളിൽ തൊഴിൽ സാധ്യത വളരെ വേഗം ഉയരുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അവകാശപ്പെടുന്നത്. വാക്‌സിനേഷൻ വേഗത്തിലാക്കിയത് രാജ്യത്തെ വിപണിക്ക് ഊർജം നൽകി. സാമ്പത്തിക മേഖല കൊറോണ ഭീതിയെ അതിജീവിച്ചതിന് തെളിവാണ് ഇ-വേ ബില്ലുകളിലെ വർധന. ഈ മാസം മുതൽ ജിഎസ്ടി വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകും. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തിലെ കുറവ് കാര്യമാക്കേണ്ടെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം. രാജ്യത്ത് തൊഴിൽ ലഭ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഗ്രാമനഗര മേഖലകളിൽ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക വഴി സാമ്പത്തിക മേഖലയെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു. ഇതിനായി 23123കോടി രൂപയുടെ പാക്കേജിന് ധനകാര്യമന്ത്രാലയം അംഗീകാരം നൽകി.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here