അർജന്റീന പെർഫെക്റ്റ് ഓക്കേ; മെസി അളിയൻ പൊളിക്കും; ഐ എം വിജയൻ

കോപ്പ അമേരിക്കയിൽ ചരിത്രം കാത്തിരുന്ന ആവേശപ്പെയ്ത്തിലേക്ക് കാല്‍പന്തുലോകമുണരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ. ചിര വൈരികളായ ബ്രസീലും അര്‍ജന്റീനയും മാരക്കാന സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോൾ തീപ്പാറുമെന്നുറപ്പ്. ഇരുടീമിനും ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരളക്കരയും പോർവിളി തുടങ്ങി കഴിഞ്ഞു.
മാരക്കാനയില്‍ നെയ്മറോ മെസിയോ എന്ന ചോദ്യത്തിന് കേരളത്തിന്റെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് ഒറ്റഉത്തരം മാത്രം അത് മെസി തന്നെ. “അർജന്റീന പെർഫെക്റ്റ് ഓക്കേ, മെസി അളിയൻ പൊളിക്കും!” ഐ എം വിജയൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.
മെസി കപ്പ് എടുക്കണമെന്നാണ് തന്റെ ആഗ്രഹം. സംഭവിക്കാൻ പോകുന്നത് അത് തന്നെയാണെന്നും വിജയന്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നു. നേരത്തെ ഫൈനല്‍ കളിക്കാന്‍ മാത്രമുള്ള പ്രകടനമൊന്നും അര്‍ജന്റീനയും ബ്രസീലും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭാഗ്യം കൊണ്ടാണ് ഫൈനലിലെത്തിയതെന്നും വിജയൻ കൂട്ടിചേർത്തു.
ബ്രസീല്‍-അര്‍ജന്റീന പോരാട്ടം മെസ്സിയും നെയ്മറും തമ്മിലുള്ള പോരാട്ടമായാണ് മാറുന്നത്. ബാഴ്‌സയിലെ ഉറ്റുസുഹൃത്തുക്കള്‍ ഇതിനോടകം വെല്ലുവിളികളുമായി രംഗത്ത് വന്നിട്ടുണ്ട്. ടീറ്റെയുടെ കീഴില്‍ മഞ്ഞപ്പട അപാര കുതിപ്പിലാണ്. എന്തായാലും മാരക്കാനയില്‍ അവസാന വിസിൽ മുഴങ്ങുമ്പോൾ കപ്പുയർത്തുക ആരെന്നറിയാൻ കാത്തിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here