രാജ്യത്ത് 42,766 പേർക്ക് കൂടി കൊവിഡ്; 1,206 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,206 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
രാജ്യത്ത് നിലവിൽ 4,55,033 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 4,07,145 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസ് ഉയർന്നു നിൽക്കുന്നത്. മഹാരാഷ്ട്ര. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസ് ഉയർന്നു നിൽക്കുന്നത്.
മഹാരാഷ്ട്രയിൽ 8,992 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 3,040 പേർക്കും തമിഴ്‌നാട്ടിൽ 3,039 പേർക്കും ഒഡീഷയിൽ 2,806 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കൊവിഡ് കേസ് പതിനായിരത്തിന് മുകളിലാണ്. ഇന്നലെ സംസ്ഥാനത്ത് 13,563 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights: covid, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here