Advertisement

യൂറോ കപ്പ് ഫൈനൽ; സാധ്യത 50ഃ50; വിജയിയെ പ്രവചിക്കാനാവില്ല; ഹാരി കെയ്​ന്‍

July 10, 2021
Google News 1 minute Read

യൂറോ കപ്പ് ഫൈനലിൽ വിജയികളെ പപ്രവചിക്കാൻ കഴിയില്ലെന്ന് ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ. സെമിയില്‍ ഡെന്മാര്‍ക്കിനെ വീഴ്​ത്തി കലാശപ്പോരിൽ ഇറ്റലി​ക്കെതിരെയാകുമ്പോൾ ഒന്നും പറയാനില്ലെന്ന്​ ഹാരി കെയ്​ന്റെ പ്രതികരണം. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീം എന്ന്​ പലരും പറഞ്ഞു കഴിഞ്ഞ അസൂറികളെ എളുപ്പം കടക്കാനാകില്ലെന്നും കെയ്ൻ വ്യക്തമാക്കി.

എന്നാലും ഇത്തവണ കിരീടവുമായി മടങ്ങാന്‍ തങ്ങള്‍ക്കാകുമെന്ന്​ ഹാരി കെയ്​ന്‍ പ്രത്യാശ പങ്കുവെക്കുന്നു. ”ഇത്​ തീര്‍ച്ചയായും 50ഃ50 മത്സരമാണ്​. തീര്‍ച്ചയായും ഇറ്റലിയെ നയിച്ച്‌​ മികച്ച ചാമ്പ്യൻഷിപ്പ് ​ ചരിത്രം മുന്നിലുണ്ട്​. ക്ലബ്​ തലത്തിലും വലിയ മത്സരങ്ങളും വലിയ ഫൈനലുകളും കളിച്ച്‌​ ടീം ഏറെ മുന്നിലാണ്​”- കെയ്ൻ പറയുന്നു

നാലുവട്ടം ലോക ചാമ്പ്യന്മാരായ ഇറ്റലി യൂറോയില്‍ 1968 ലാണ്​ കപ്പുയര്‍ത്തിയത്​. ഇത്തവണ പക്ഷേ, ഇരു ടീമുകളും ‘അദൃശ്യ ശക്​തികളുടെ സഹായം’ കൂട്ടുവിളിച്ചാണ്​ ഇതുവരെയും മുന്നേറിയിരിക്കുന്നത്​. നോക്കൗട്ടില്‍ ഇറ്റലി ആദ്യം ആസ്​ട്രിയയെയും പിന്നെ ലോക ഒന്നാം നമ്പറുകളായ ബെല്‍ജിയ​ത്തെയും സെമിയില്‍ സ്​പെയിനെയും വീഴ്​ത്തിയപ്പോള്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഡെന്മാര്‍ക്ക്​ മാത്രമാണ്​ പ്രതിരോധിച്ചു നിന്നത്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here