Advertisement

വിംബിൾഡൺ പുരുഷ ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയറായി മരിജ സിചക്

July 10, 2021
2 minutes Read
Marija Cicak Umpire Wimbledon

വിംബിൾഡണിൽ ചരിത്രം കുറിക്കാനൊരുങ്ങി മരിജ സിചക്. വിംബിൾഡൺ പുരുഷ ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ വനിതാ അമ്പയർ എന്ന നേട്ടമാണ് ഞായറാഴ്ച മരിജയെ കാത്തിരിക്കുന്നത്. 43കാരിയായ ക്രൊയേഷ്യൻ അമ്പയർ നേരത്തെ വിംബിൾഡൺ വനിതാ ഫൈനലുകൾ നിയന്ത്രിച്ചിട്ടുണ്ട്.

ആറാം വിംബിൾഡൺ തേടി ഇറങ്ങുന്ന ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിചും ഇറ്റാലിയൻ താരം ഏഴാം സീഡ് മത്തെയോ ബരെറ്റിനിയും തമ്മിൽ ഞായറാഴ്ച ആണ് ഫൈനൽ പോരാട്ടം.

2014ൽ പെട്ര ക്വിറ്റോവയും യൂജീൻ ബൗച്ചാർഡും തമ്മിൽ നടന്ന വിംബിൾഡൺ വനിതാ ഫൈനലും 2017ലെ വനിതാ ഡബിൾസ് ഫൈനലും നിയന്ത്രിച്ചത് മരിജ ആയിരുന്നു. 15 വിംബിൾഡണുകളിലും 3 ഒളിമ്പിക്സുകളിലും ഇവർ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

സെമിയിൽ കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ജോകോവിച്ച്‌ തോൽപ്പിച്ചപ്പോൾ ഫെഡററെ വീഴ്ത്തിയ ഹുബർട്ട് ഹുർകാസിനെ വീഴ്ത്തിയാണ് മത്തെയോ ബരെറ്റിനി ഫൈനൽ യോഗ്യത നേടിയത്. ബരെറ്റിനിയുടെ ആദ്യ വിംബിൾഡൺ ഫൈനലാണ് ഇത്. നാളെയാണ് മത്സരം.

Story Highlights: Marija Cicak To Be First Woman To Umpire Wimbledon Men’s Final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top