Advertisement

പരുക്ക്; ഒലി പോപ്പ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല

July 10, 2021
2 minutes Read
Ollie Pope Test injury

വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റിൽ കളിക്കുന്നതിനിടെ പരുക്കേറ്റ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഒലി പോപ്പ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല. 23 കാരനായ താരത്തിൻ്റെ ഇടതു തുടയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഈ മാസം രണ്ടാം തീയതി കെൻ്റിനെതിരെ നടന്ന സറേയുടെ മത്സരത്തിലാണ് താരത്തിനു പരുക്കേറ്റത്. വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റിൽ സറേയുടെ താരമാണ് ഒലി പോപ്പ്.

ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.

പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരെ അയക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തുടരും.

ജൂൺ 28നാണ് ഇന്ത്യൻ ടീം മാനേജ്മെൻ്റ് ഗില്ലിനു പകരം താരത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടത്. ഗില്ലിനു പകരം ഒരു താരത്തെയും റിസർവ് താരമായ അഭിമന്യു ഈശ്വരനു പകരം മറ്റൊരു താരത്തെയും അയക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ആവശ്യത്തെ ബിസിസിഐ അംഗീകരിച്ചില്ല. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നീ താരങ്ങൾ ഓപ്പണർമാരായി ടീമിനൊപ്പം ഉണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. രാഹുലിനെ മധ്യനിര താരമായാണ് പരിഗണിക്കുന്നതെങ്കിലും മുൻപ് അദ്ദേഹം ഓപ്പണർ റോളിൽ കളിച്ചിട്ടുള്ളതുകൊണ്ട് തന്നെ അത്തരം ഒരു സാഹചര്യത്തിൽ വീണ്ടും ഓപ്പണറാകാവുന്നതാണെന്നും ബിസിസിഐ കണക്കുകൂട്ടുന്നു.

Story Highlights: Ollie Pope doubtful for 1st Test after suffering thigh injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top