മഴ; ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു

കനത്ത മഴയില്‍ കോതമംഗലം പൂയംകുട്ടി മണികണ്ഠന്‍ ചാല്‍പ്പാത്ത് മുങ്ങി. ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. പകല്‍ മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് വൈകിട്ടോടെയാണ് മണികണ്ഠന്‍ ചാല്‍ പാലം വെള്ളത്തിനടിയിലായത്.
വനത്തിനുള്ളില്‍ കനത്ത മഴ ഉണ്ടായതിനെ തുടര്‍ന്നാണ് പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നത്. നാലോളം ആദിവാസി കോളനികളും മണികണ്ഠന്‍ ചാല്‍ ഗ്രാമവും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള ഏക വഴിയാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
അപ്രതീക്ഷിതമായ വെള്ളപ്പൊക്കമായതിനാല്‍ ഇവിടെയുള്ള വള്ളവും സഞ്ചാരത്തിനായി സജ്ജമാക്കാന്‍ കഴിഞ്ഞിട്ടില്ല. വീടുകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോയവര്‍ക്ക് ഇനി പാലത്തില്‍ നിന്ന് വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കേണ്ടി വരും.
Story Highlights: rain, red alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here