കശ്മീരിൽ സൈന്യവുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മരണം. കൊല്ലപ്പെട്ട രണ്ട് പേരും ഭീകരരാണ്. കശ്മീരിലെ ആനന്ദ്നഗിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സെൻട്രൽ റിസർവ് പൊലീസും ചേർന്നാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തത്.
ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സൈന്യം സംയുക്ത ഓപ്പറേഷൻ നടത്തിയത്. ഇവിടം സൈന്യം വളഞ്ഞതോടെ ഒളിച്ചിരിക്കുന്ന ഭീകരർ വെടിവെക്കുകയായിരുന്നു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
2 ദിവസങ്ങൾക്ക് മുൻപ് കശ്മീരിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Story Highlights: Two militants killed in encounter Kashmir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here