കിറ്റെക്‌സും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍

കിറ്റെക്‌സും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് വ്യക്തമാക്കണം അല്ലെങ്കില്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിറ്റെക്‌സ് പോകുന്നതിന് പിന്നില്‍ മറ്റെന്തോ കാരണമാണ്. തൊഴില്‍ വകുപ്പ് പരിശോധന ആരുടെ പരാതിയില്‍ ആയിരുന്നുവെന്ന് വി ഡി സതീശന്‍ ചോദിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ പരാതിയുടെ ഭാഗമായല്ല കിറ്റെക്‌സ് വിട്ടുപോയത്. പല കമ്പനികള്‍ക്കും എതിരെ പരിസ്ഥിതി വിഷയത്തില്‍ പരാതി നല്‍കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു.
3500 കോടിയുടെ നിക്ഷേപം ആണ് കിറ്റെക്‌സ് കേരളത്തില്‍ നിന്ന് പിന്‍വലിക്കുന്നത്. 1000 കോടി തെലങ്കാനയില്‍ നിക്ഷേപിക്കും എന്ന് കമ്പനി പറഞ്ഞാല്‍ മറുപടി പറയേണ്ടത് സര്‍ക്കാരാണ്. ആരാണ് മറുപടി പറഞ്ഞത്. ആരും പറഞ്ഞില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
Story Highlights: v d satheesan, kitex, ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here