Advertisement

മുഖത്ത് മുറിപ്പാടുകളുമായി കമല്‍ഹാസനും വിജയ് സേതുപതിയും ഫഹദും; ‘വിക്രം’ ഫസ്റ്റ് ലുക്ക് പുറത്ത്

July 10, 2021
Google News 0 minutes Read

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കമല്‍ഹാസന്റെ അപ്പുറവും ഇപ്പുറവുമായി വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററില്‍ ഉണ്ട്. മൂവരുടെയും മുഖത്ത് മുറിപ്പാടുകളും പോസ്റ്ററില്‍ കാണാം. കമല്‍ഹാസന്‍, ഫഹദ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ ചിത്രം ഒരു ഷെഡ്യൂള്‍ കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അടുത്തിടെ ചിത്രത്തില്‍ നരേനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നരേന് പുറമെ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

സിനിമയുടെ ഷൂട്ടിങ്ങ് ജോലികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ വെച്ച്‌ കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവരുടെ ടെസ്റ്റ് ഷൂട്ട് നടന്നു. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് താമസിയാതെ തന്നെ ആരംഭിക്കുന്നതായിരിക്കും. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്.

പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറാമാന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here