മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി; 20ഓളം നേതാക്കൾ രാജിവച്ചു

മഹാരാഷ്ട്ര ബിജെപിയിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പരേതനായ ഗോപിനാഥ് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ എം.പിയെ കേന്ദ്രമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് ഇരുപതോളം നേതാക്കൾ രാജിവച്ചു.
ബീഡ് ജില്ലാ പരിഷത്ത് അംഗം, പഞ്ചായത്ത് സമിതി അംഗം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, സ്റ്റുഡന്റ് വിംഗ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, തഹസിൽ പ്രസിഡന്റ്, ബി.ജെ.പി യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പെടെയാണ് രാജിവച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രാജേന്ദ്ര മാസ്‌കെയ്ക്ക് രാജിക്കത്ത് കൈമാറിയതായി ഇവർ അറിയിച്ചു.
വിപുലീകരിച്ച മന്ത്രിസഭയിൽ പ്രീതം മുണ്ടെ മന്ത്രിയാകുമെന്നായിരുന്നു ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും പ്രതീക്ഷിച്ചതെന്ന് ബിജെപി ബീഡ് ജില്ല സെക്രട്ടറി സർജറാവു ടണ്ട്‌ലെ പറഞ്ഞു. അവസാന നിമിഷം അവരെ പുറത്താക്കി. പ്രവർത്തകരുടെ സ്വപ്നം തകർന്നു. തങ്ങളുടെ നേതാക്കളെ ബഹുമാനിക്കാത്ത പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും രാജിവയ്ക്കുകയാണെന്നും സർജറാവു ടണ്ട്‌ലെ വ്യക്തമാക്കി.
Story Highlights: Maharashtra, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here