പുനരധിവാസം തേടി 36 കുടുംബങ്ങള്‍; ഒറ്റത്തുരുത്തായി പെരിയാര്‍ വാലി

2018ലെ മഹാപ്രളയത്തിന് ശേഷം ദുരിതം ജീവിതം നയിക്കുന്ന 36 കുടുംബങ്ങളുണ്ട് ഇടുക്കി പകുതിപാലം പെരിയാര്‍ വാലിയില്‍. വാസയോഗ്യമല്ലാത്ത സ്ഥലമാണെന്ന് സര്‍ക്കാര്‍ തന്നെ എഴുതി നല്‍കിയിട്ടും ഇവരുടെ പുനരദിവാസം കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. മണ്ണിടിച്ചിലിന്റെ രൂപത്തില്‍ മലയും പ്രളയ ഭാവത്തില്‍ പുഴയും സംഹാര തണ്ഡവമാടിയപ്പോള്‍ പെരിയാര്‍ വാലി ഒറ്റ തുരുത്തായി മാറി.
വത്തിക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് പെരിയാര്‍ വാലി. ഇവിടത്തെ വീടുകള്‍ എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഉണ്ടായിരുന്ന റോഡ് പ്രളയത്തില്‍ തകര്‍ന്നു. എല്ലാം ശെരിയാക്കി തരാമെന്ന് പറയുന്ന രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഇങ്ങോട്ടേക്ക് മടങ്ങിവരാറില്ല.
1,20000 രൂപയാണ് പഞ്ചായത്ത് ഇവരുടെ പുനരദിവാസത്തിനായി നല്‍കാമെന്നു പറഞ്ഞിരിക്കുന്നത്. ആ തുകയ്ക്ക് എവിടെ വീടുവെക്കാനാകുമെന്ന് പെരിയാര്‍ വാലിക്കാര്‍ ചോദിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ രോഗികളുമായി ആശുപത്രിയില്‍ പോകാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്. പ്രധാന വരുമാന മാര്‍ഗമായിരുന്നു കൃഷി മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി.
Story Highlights: rehabilitation, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here