Advertisement

‘ഏഞ്ചൽ’ ഡി മരിയ; ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ

July 11, 2021
1 minute Read
argentina copa america final

കോപ്പ അമേരിക്ക ഫൈനലിൻ്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജൻ്റീന മുന്നിൽ. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും മുന്നിട്ടുനിൽക്കുന്നത്. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു.

ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ഡി മരിയയുടെ പ്രസൻസ് ഓഫ് മൈൻഡാണ് ആദ്യ പകുതിയിൽ എടുത്തുപറയാനുള്ളത്. ഇരു ടീമുകളും അവസരങ്ങൾ തുറന്നെടുത്തു. കൂടുതൽ ഒത്തിണക്കം പ്രകടിപ്പിച്ച അർജൻ്റീനയാണ് കളിയിൽ മുൻതൂക്കം പ്രകടിപ്പിക്കുന്നത്.

Story Highlights: argentina 1 brazil 0 copa america final half time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top