ആവേശം അതിരുവിട്ടു; അർജന്റീന ആരാധകനെ തല്ലാനോങ്ങി ബ്രസീൽ ആരാധകൻ

കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന വിജയിച്ചതിന് പിന്നാലെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലും ചർച്ചകൾ സജീവമായി. ഓരോ ഗ്രൂപ്പുകളും, ട്രോളുകളും, പരിഹാസ വിഡിയോകളും പോസ്റ്റുകളും കൊണ്ട് നിറയുകയാണ്. പന്തയം വച്ച് തോറ്റതിന്റെ സങ്കടങ്ങളും ആരാധകർ പങ്കു വെക്കുന്നുണ്ട്.
കൂട്ടത്തിൽ ഏറ്റവും രസകരമായ ഒരു വീഡിയോ ആണിപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അർജന്റീന ആരാധകൻ വിജയാഹ്ലാദത്തിൽ ആഘോഷം തുടങ്ങിയപ്പോൾ ക്ഷുഭിതനായ ബ്രസീൽ ആരാധകൻ കസേര കൊണ്ട് തല്ലാനോങ്ങുന്നതാണ് വീഡിയോ. മത്സരം പൂർത്തിയായതിന് ശേഷം നിരാശനായി കസേരയിൽ ഇരുന്ന ബ്രസീൽ ആരാധകന് ചുറ്റും അർജന്റീന ആരാധകൻ ആഹ്ലാദചുവടുകൾ വെയ്ക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ബ്രസീൽ ആരാധകൻ അർജന്റീന ആരാധകനെ കസേര കൊണ്ട് തല്ലാനോങ്ങുകയായിരുന്നു.
12th സിനിമയുടെ തിരക്കഥാകൃത്തായ കൃഷ്ണകുമാർ ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത്. ‘എന്റെ വീട്ടിലെ അതേ സ്ഥിതി, അപ്പൻ ബ്രസീൽ. മോൻ അർജന്റീന’, എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
ബ്രസീൽ ആരാധകന്റെ വീട്ടിൽ നിന്ന് ബിരിയാണി വെക്കാനായി ആടിനെ കൊണ്ടുപോകുന്ന അർജന്റീന ആരാധകരുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പന്തയത്തിൽ തോറ്റതോടെയാണ് ബ്രസീൽ ആരാധകന് ആടിനെ നഷ്ടമായത്.
കേരളത്തിലെ പ്രശസ്തരായ വ്യക്തികളും കോപ്പ അമേരിക്ക ഫൈനല്‍ വിജയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടുട്ടുണ്ട്. മെസ്സിയെ സഹതാരങ്ങള്‍ ആകാശത്തൊട്ടിലാട്ടുന്ന ചിത്രം പങ്കുവെച്ച് ‘നീലവാനച്ചോലയില്‍’ എന്നാണ് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കേരളത്തിലെ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പടെ കോപ്പ ഫൈനല്‍ ആവേശം പ്രകടിപ്പിച്ചിരുന്നു. അണ്ണനോട് കാവിലെ പാട്ട് മത്സരത്തില്‍ കാണാന്ന് ആശാന്‍ പറഞ്ഞൂന്ന് പറ.’ എന്ന ഒറ്റവരിയിലാണ് മുന്‍ മന്ത്രി എം.എം. മണി മത്സരത്തെ വിലയിരുത്തുന്നത്.
കടുത്ത ബ്രസീല്‍ ആരാധകരായ മുന്‍ മന്ത്രി കടംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി എന്നിവരോട് നിരന്തരം കലഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ എംഎം മണി അര്‍ജന്റീനയിടെ വിജയം ആഘോഷിക്കുകയാണ്. ബ്രസീല്‍ നന്നായി കളിച്ചെന്നും എം എം മണി കളി വിലയിരുത്തിക്കൊണ്ട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here