നെല്ലിയാമ്പതിയില്‍ മാന്‍വേട്ട; പൊലീസുകാരനായി അന്വേഷണം

പാലക്കാട് നെല്ലിയാമ്പതി വനമേഖലയില്‍ മാന്‍ വേട്ട നടത്തിയ കേസില്‍ മലപ്പുറം സ്വദേശിയായ പൊലീസുകാരനായി അന്വേഷണം. പൂക്കോട്ടുപാടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഷാഫിക്കായാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
നെല്ലിയാമ്പതി റേഞ്ചിലെ പോത്തുണ്ടി സെക്ഷനില്‍ തളിപ്പാടത്ത് ആണ് മാന്‍വേട്ട. ജൂണ്‍ 12നാണ് മാന്‍വേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ സ്വദേശികളായ റസല്‍, ജംഷീര്‍ എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കാട്ടിറച്ചിയും കാറും ബൈക്കും പിടികൂടി. പാലക്കാട്, മലപ്പുറം, വയനാട് ജില്ലയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചുള്ള നായാട്ടുസംഘമാണ് പിടിയിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്ത് നിന്ന് പിടികൂടാനായത്.
വയനാട് പുല്‍പ്പള്ളിയില്‍ വേട്ട നടത്തിയ മാംസമാണ് പ്രതികളില്‍ നിന്ന് പിടിച്ചത്. പോത്തുണ്ടിയിലെ മാനിന്റെ മാംസവും പിടിച്ചെടുത്തിട്ടുണ്ട്. 4 വയസ് പ്രായമുള്ള മാനിന്റെ കൊമ്പോടുകൂടിയ തലയും അവശിഷ്ടങ്ങളും തളിപ്പാടം കനാല്‍ പാതയോരത്ത് നിന്നാണ്
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു വനം വകുപ്പ് അന്വേഷണം.
Story Highlights: hunting, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here