തുണി ഫാക്ടറി കത്തിക്കാൻ ശ്രമിച്ച് യുവതി; കാമുകനെ ജോലീഗിൽ നിന്ന് പിരിച്ച് വിട്ടതിന്റെ പ്രതികാരം

ഗുജറാത്തിൽ തുണി ഫാക്ടറി തീ വെച്ച് നശിപ്പിക്കാൻ ശ്രമിച്ചത് യുവതി. ഗാന്ധിധാം ഗണേശ്‌നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍ (24) ആണ് ജോലിചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്. കാമുകനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിനിടെ പ്രതികാരമായാണ് യുവതി ഫാക്ടറിക്ക് തീ വെക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു സംഭവം. കാനം ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ തുണികൾ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്. ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തീയണയ്ക്കാൻ സാധിച്ചതിൽ വലിയയൊരു അപകടം ഒഴിവാക്കുകയായിരുന്നു.
സ്.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ മായാ ബെൻ ആണ് തീ കൊളുത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് കമ്പനി അധികൃതർ ചോദ്യം ചെയ്തപ്പോളാണ് പ്രതികാരത്തിന്റെ കഥ അറിയുന്നത്. തുടർന്ന് കമ്പംനി അധികൃതർ പി[ഒലീസിൽ പരാതി നൽകുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here