Advertisement

കാത്തിരുന്ന വാർത്തയെത്തി; ഐഎസ്എൽ ഇനി ഫിഫ 22 പിസി, കൺസോൾ വേർഷനുകളിലും

July 11, 2021
Google News 2 minutes Read
ISL featured FIFA 22

ലോക പ്രശസ്ത ഫുട്ബോൾ ഗെയിമായ ഫിഫയുടെ ഏറ്റവും പുതിയ എഡിഷനിൽ ഐഎസ്എലും. ഫിഫ 22ലാണ് ഇന്ത്യൻ സൂപ്പർ ലീഗും ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ മൊബൈൽ വേർഷനിൽ ഐഎസ്എൽ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിസി, ഗെയിമിങ് കൺസോൾ വേർഷനുകളിലും ഫിഫ ഉൾപ്പെടുന്നത്. ഖേൽ നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഐഎസ്എലിനെ ഗെയിമിൽ ഉൾപ്പെടുത്തുന്നതിനുള്ള അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. ഇലക്ട്രോണിക് ആർട്ട്സും എഫ്എസ്ഡിഎലും തമ്മിൽ ഇനി കരാർ ഒപ്പിടാനുള്ള താമസമേയുള്ളൂ. വരും ദിവസങ്ങളിൽ തന്നെ ഇത് നടക്കുമെന്ന് ഖേൽ നൗ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതോടെ ഐഎസ്എൽ ടീമുകൾ വരും ആഴ്ചകളിൽ തങ്ങളുടെ ഇസ്പോർട്ട്സ് ടീമുകളും നിർമ്മിക്കും.
Photo courtesy : khelnow.com

Story Highlights: ISL to be featured on console, PC versions of FIFA 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here