ടോക്കിയോ ഒളിംപിക്‌സ്: പ്രധാനമന്ത്രി ഇന്ത്യയുടെ കായികതാരങ്ങളുമായി സംസാരിക്കും

ടോക്കിയോ ഒളിംപിക്‌സിന് ഒരുങ്ങുന്ന ഇന്ത്യയുടെ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തും. 13ന് വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കായിക താരങ്ങളെ കാണുക.
ജപ്പാനിലേക്ക് പറകകും മുമ്പ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് മോദി താരങ്ങളുമായി സംവദിക്കുന്നത്.126 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിലേക്ക് പറക്കുക. ആദ്യമായിട്ടാണ് ഇത്രയും വലിയ ഇന്ത്യന്‍ സംഘം ഒളിംപിക്‌സിനെത്തുന്നത്.
ചടങ്ങില്‍ മോദിക്കൊപ്പം മറ്റു മന്ത്രിമാരായ അനുരാഗ് താക്കൂര്‍, നിശിത് പ്രമാണിക്, കിരണ്‍ റിജിജു എന്നിവരും പങ്കെടുക്കും. അടുത്തിടെ താരങ്ങളുടെ പരിശീലന സൗകര്യങ്ങളും മറ്റും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here