കട്ടിപ്പാറ അമരാട് മലയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

കോഴിക്കോട് കട്ടിപ്പാറ അമരാട് മലയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കണ്ടെത്തി. 14 കിലോമിറ്റര്‍ ഉള്‍വനത്തിലേക്ക് ദിശ തെറ്റി സഞ്ചരിച്ച യുവാക്കള്‍ കനത്ത മഴയില്‍ കുടുങ്ങുകയായിരുന്നു.
വനത്തില്‍ കുടുങ്ങിയ കാസര്‍ഗോഡ് സ്വദേശികളായ സഹോദരങ്ങളെ രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെയോടെ കണ്ടെത്താനായത്. ഇന്നലെ രാവിലെ കാട്ടിലേക്ക് പോയ യുവാക്കള്‍ വനത്തില്‍ കുടുങ്ങിയ വിവരം ബൈക്കുകള്‍ കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ ഇവര്‍ കോഴിക്കോട് ജോലി ചെയ്യുന്നവരാണ്.
Story Highlights: kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here