Advertisement

രുചി വിസ്‌മയം തീർക്കാൻ സ്വീഡിഷ് ആപ്പിൾ കേക്ക്

July 11, 2021
Google News 1 minute Read

നാവിൽ രുചി വിതരണ ഒരു ആപ്പിൾ കേക്ക് തയാറാക്കിയാലോ. വനിലയും കറുവാപ്പട്ട പൊടിച്ചതും ചേർന്ന രുചികരമായ ഒരു കേക്കാണിത്. ബേക്കിംഗ് പൗഡർ ഒട്ടും ചേർക്കാതെയാണ് ഈ ടേസ്റ്റി കേക്ക് തയാറാക്കുന്നത്.

ചേരുവകൾ

  • ബട്ടർ – 150 ഗ്രാം
  • മുട്ട – 3 എണ്ണം
  • പഞ്ചസാര – 210 ഗ്രാം
  • മൈദ – 125 ഗ്രാം
  • വാനില ഷുഗർ – 2 ടീസ്പൂൺ
  • ആപ്പിൾ – 2
  • കറുവാപ്പട്ട പൊടിച്ചത് – 2 ടീ സ്പൂൺ
  • ബ്രൗൺ ഷുഗർ – 2 ടേബിൾ സ്പൂൺ

വാനില ഷുഗർ തയാറാക്കാൻ

ചേരുവകൾ

പഞ്ചസാര – 200 ഗ്രാം
വാനില പൗഡർ – 1 ടീ സ്പൂൺ

(രണ്ട് ചേരുവകളും ഒരു മിക്സറിലിട്ട് പൊടിച്ചെടുക്കണം)

തയാറാക്കുന്ന വിധം

ബട്ടർ ഉരുക്കി തണുക്കാൻ വെയ്ക്കുക. അവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്തിടുക. ശേഷം ഒരു പാനിൽ മൈദയും വാനില ഷുഗറും ഇട്ട് നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ കറുവാപ്പട്ട പൊടിച്ചതും ബ്രൗൺ ഷുഗറും യോജിപ്പിച്ചെടുക്കുക.

ഒരു വലിയ പത്രത്തിൽ പഞ്ചസാരയും മുട്ടയും ബീറ്റർ ഉപോയോഗിച്ച് നന്നായി പതപ്പിച്ചെടുക്കുക. ബേക്കിംഗ് പൗഡർ ഉപയോഗിക്കാത്തതിനാൽ മുട്ട നന്നയി പതഞ്ഞ് വരാൻ ശ്രദ്ധിക്കണം. ഇതിലേക്ക് ഉരുക്കി വെച്ചിരിക്കുന്ന ബട്ടർ ചേർത്ത് ഫോൾഡ് ചെയ്യാം.

മൈദ, വാനില, ഷുഗർ മിശ്രിതം കുറേശേ ഇതിലേക്ക് ചേർത്ത് മൃദുവായി യോജിപ്പിച്ച് എടുക്കാം. ഈ മാവ് കേക്ക് ടിന്നിലേക്ക് ഒഴിക്കാം. ഒഴിക്കും മുമ്പ് കേക്ക് ടിൻ ബട്ടർ പേപ്പർ നിരത്തി തയാറാക്കുക.

മാവ് ഒഴിച്ചതിനു ശേഷം ചെറുതായി മുറിച്ചെടുത്ത ആപ്പിൾ കഷ്ണങ്ങൾ ഇതിന് മുകളിൽ നിരത്തുക. ഇതിന് മുകളിലായി കറുവാപ്പട്ട – ബ്രൗൺ ഷുഗർ മിശ്രിതം വിതറുക. 30 മിനിറ്റ് അവനിൽ വെച്ച് ബേക്ക് ചെയ്തെടുക്കുക. രുചികരമായ സ്വീഡിഷ് ആപ്പിൾ കേക്ക് തയാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here